കുട്ടി : ഈ വല്ലിയില്‍ നിന്നു ചെമ്മേ -പൂക്കള്‍
പോവുന്നിതാ പറന്നമ്മേ !
അമ്മ: തെറ്റീ! നി ന ക്കുണ്ണീ ചൊല്ലാം- നല്‍പ്പൂ-
മ്പാറ്റകളല്ലേയിതെല്ലാം
കുട്ടി : മേല്ക്കുമേലിങ്ങവ പൊങ്ങി- വിണ്ണില്‍
നോക്കമ്മേ!യെന്തൊരു ഭംഗി!
അയ്യോ! പോയ്ക്കൂടിക്കളിപ്പാന്‍---- ------------------------------- --അമ്മേ !
വയ്യേയെനിക്കു പറപ്പാന്‍! !!
അമ്മ: ആകാത്തതിങ്ങനെ എണ്ണീ-ചുമ്മാ,
മാഴ്കൊല്ലായെന്നോമലുണ്ണീ
പിച്ചനടന്നു കളിപ്പൂ-നീയീ
പ്പിച്ചകമുണ്ടോ നടപ്പൂ ?
കുട്ടി : അമ്മട്ടിലായതെന്തെന്നാല്‍?ഞാനൊ
രുമ്മ തരാമമ്മ ചൊന്നാല്
അമ്മ: നാമിങ്ങറിയുവതല്പം-ഏല്ലാ
മോമനെ ദേവ സങ്കല്പം
its a fantastic work .but pls remove word verification
മറുപടിഇല്ലാതാക്കൂ