2012, ഫെബ്രുവരി 9, വ്യാഴാഴ്‌ച

ആറ്റില്‍ ക്കൂടൊരുവള്ളം(കളിക്കുടുക്ക2010NOV19 )

അങ്ങു കിഴക്കന്‍ മലയില്‍ നിന്നും 
        ആറ്റില്‍ വരുന്നു  വെള്ളം 
ആ വെള്ളത്തില്‍ ആരു തുഴഞ്ഞൂ
        ആറ്റില്‍ കൂടൊരു വള്ളം ?
അപ്പുകുട്ടനു മച്ഛനു മമ്മേം
        അനിയനുമുള്ളോരു വള്ളം
ആഹാ പൂഹാതി തെയ്ത്തകതെയ്
        അവരു തുഴഞ്ഞു വള്ളം!




2012, ഫെബ്രുവരി 8, ബുധനാഴ്‌ച

കുറുനരീ....ഓടിക്കോ (കളികുടുക്ക 2O10NOV19)

''കോഴി കോഴി പൂങ്കോഴി 
         എന്നോ ടൊപ്പം പോരുന്നോ?
അരിയും നല്‍കാം പയറും നല്‍കാം 
          മതിയാവോളം ചോറുതരാം!''


     "ചതിയാ നിന്നെയെനിക്കറിയാം
ച ക്ക ര  വാ ക്കില്‍ മയങ്ങില്ല
       കു റു ന രീ ആ  ളു ക ളെ ത്തു ന്നു
അടിവീഴും മുമ്പോടിക്കോ"

മുപ്പത് മുത്തുകള്‍ മുറ്റത്തിറങ്ങി ( കളികുടുക്ക 2010 NOV19 )

മുപ്പത് മുത്തുകള്‍ മുറ്റത്തിറങ്ങി 
      മുന്നൂറു മുത്തുകള്‍ കൂ   ടെ  യി റ ങ്ങി 
മുത്തുമണിപ്പെണ്ണ്‍  നു ലൊ ന്നെ ടു ത്തു
      മുത്തുകള്‍ കൊണ്ടവള്‍ മാലകള്‍ കോര്‍ത്തു

2012, ഫെബ്രുവരി 7, ചൊവ്വാഴ്ച

തട്ട്.....പുട്ട്....ഞെട്ട്(കളിക്കുടുക്ക 2010 nov 19 )

ഒന്ന് ഒന്ന് ഒന്ന് 
കന്ന് കന്ന് നന്ന് 
രണ്ട്‌ രണ്ട്‌ രണ്ട്‌ 
വണ്ട്‌ തണ്ട് ഞണ്ട് 
മൂന്ന് മൂന്ന് മൂന്ന്
മൂക്ക് മൂടി മൂളി
നാല് നാല് നാല് 
പാല് വാല് ചേല് 
അഞ്ച് അഞ്ച് അഞ്ച് 
നഞ്ച് പിഞ്ച് കൊഞ്ച് 
ആറ് ആറ് ആറ് 
കാറ് നീറ് ചോറ്
ഏഴ്‌ ഏഴ്‌ ഏഴ്‌ 
പേഴ് താഴ് നാഴി 
എട്ട്‌ എട്ട് എട്ട്
തട്ട് പുട്ട് ഞെട്ട് 
ഒമ്പതൊമ്പതൊമ്പത്
അമ്പ് കൊമ്പ് ചെമ്പ് 
പത്ത് പത്ത് പത്ത് 
നത്ത് വിത്ത് പോത്ത്




മാവേ മാവേ നിന്മക്കള്‍ (കളികുടുക്ക 2010 nov 19)

''മാവേ മാവേ നിന്മക്കള്‍ 
         മാങ്ങകളെല്ലാം  പാവങ്ങള്‍
കാറ്റും വെയിലും കൊള്ളുന്നു 
         കൊമ്പത്തുഞ്ഞാലാടുന്നു 
അവരെ കിളികള്‍ കൊത്തുന്നു 
         അണ്ണാന്മാര് കടിക്കുന്നു
 പാവം മാങ്ങകള്‍ എന്നിട്ടും 
         പകരം മധുരം നല്‍കുന്നു.''  

വണ്ടും പുഷ്പവും (മോയികുട്ടി വൈദ്യര്‍ )

മുല്ലപ്പൂ ചോലയില്‍ മൂളുന്നവണ്ടേ
      മാനിമ്പം മാനിമ്പം തേനുണ്ടോ വണ്ടേ?
കൊല്ലന്‍ പണിതൊരു ആല നീ കണ്ടോ ? 
      കേവലം പാടി കളിക്കുന്ന വണ്ടേ 
ചൊല്ലൊന്നു വണ്ടേ നീ മൂളുന്നതെന്ത്?
      ചൊക്കിപ്പൂ ചോലയില്‍ കണ്ടൊരു മങ്ക
ചോളം പൊരിയുന്ന താളം പറഞ്ഞ്
      ബാലിയ ചോലയില്‍ മൂളുന്ന വണ്ടേ 
വണ്ടേ നീ  പണ്ടൊരു മാലപ്പൂവണ്ടേ 
      വല്ലിക്കും താനത്തോരില്ലം പണിഞ്ഞീ
പച്ചപ്പൂ പാട്ടുള്ള കച്ചീലകെട്ടീ 
      പത്തിപ്പൂകൊത്തി നീ പാറിവാ വണ്ടേ! 

വാ കുരുവീ ! വരു കുരുവീ! (ജി.ശങ്കരക്കുruപ്പ്)

വാ കുരുവീ ! വരു കുരുവീ!
        വാഴക്കൈമേലിരു കുരുവീ
നാരുതരാം ചകിരി തരാം
        കൂടുണ്ടാക്കാന്‍ കുടെവരാം
കായ്കള്‍ തരാം,കനികള്‍ തരാം,
         കനിവൊടു ഞാന്‍ നിന്നരികെ വരാം
നീ വെറുതേ പോകരുതേ
          നിഴല്‍ കിട്ടാതെ വലയരുതേ
ചേ ണി യ ലും കു ളിര്‍ വയലും
          ചെറു പൊയ്കകളും പൂന്തണലും
കണ്ണിന്നും കരളിന്നും
          തോഴനു നല്‍കുക സുഖമെന്നും! 

കുട്ടിയും തള്ളയും(എന്‍ കുമാരനാശാന്‍ )(ഈ വല്ലിയില്‍ നിന്നു ചെമ്മേ -പൂക്കള്‍

       കുട്ടി :  ഈ വല്ലിയില്‍ നിന്നു ചെമ്മേ -പൂക്കള്‍ 
                           പോവുന്നിതാ പറന്നമ്മേ !
      അമ്മ:  തെറ്റീ! നി ന ക്കുണ്ണീ  ചൊല്ലാം- നല്‍പ്പൂ-
                            മ്പാറ്റകളല്ലേയിതെല്ലാം 
        കുട്ടി : മേല്‍ക്കുമേലിങ്ങവ പൊങ്ങി- വിണ്ണില്‍  
                            നോക്കമ്മേ!യെന്തൊരു ഭംഗി!
                    അയ്യോ! പോയ്‌ക്കൂടിക്കളിപ്പാന്‍---- ------------------------------- --അമ്മേ !
                            വയ്യേയെനിക്കു പറപ്പാന്‍! !!
     അമ്മ:  ആകാത്തതിങ്ങനെ എണ്ണീ-ചുമ്മാ,
                            മാഴ്കൊല്ലായെന്നോമലുണ്ണീ 
                    പിച്ചനടന്നു കളിപ്പൂ-നീയീ
                            പ്പിച്ചകമുണ്ടോ നടപ്പൂ ?
      കുട്ടി :  അമ്മട്ടിലായതെന്തെന്നാല്‍?ഞാനൊ
                             രുമ്മ തരാമമ്മ ചൊന്നാല്‍ 
    അമ്മ:   നാമിങ്ങറിയുവതല്‍പം-ഏല്ലാ
                             മോമനെ ദേവ സങ്കല്‍പം 

2012, ഫെബ്രുവരി 6, തിങ്കളാഴ്‌ച

നമ്മുടെ രാജ്യം മലയാളം ( തിരുനായര്‍ കുറിച്ചി )

പൊന്നോണത്തിന്‍ നാടേത്‌ ? 
പൂക്കള്‍ ചിരിക്കും മലയാളം !
പുത്തരിയുണ്ണും നാടേത്‌? 
പുഞ്ചകള്‍ വിളയും മലയാളം! 
പാലാറൊഴുകും നാടേത്‌? 
നീലക്കാറണി മലയാളം! 
വഞ്ചിപ്പാട്ടിന്‍  നാടേത്‌ ?
തുഞ്ചന്‍ പുകഴും മലയാളം !
മം ഗ ല മണിയും നാടേത്‌ ?
തെങ്ങുകള്‍ തിങ്ങും മലയാളം !

2012, ഫെബ്രുവരി 5, ഞായറാഴ്‌ച

അമ്മയ്ക്കു പുന്നാര മക്കള്‍ നമ്മള്‍,

അമ്മയ്ക്കു പുന്നാര മക്കള്‍ നമ്മള്‍, 
        അച്ഛന്‍റെ ചെല്ല കിടാങ്ങള്‍ നമ്മള്‍, 
അക്ഷരം ചൊല്ലി പഠിപ്പിച്ചിടും,
        ഗുരുവിന്‍റെ വാത്സല്യ ശിഷ്യര്‍ നമ്മള്‍, 
നമ്മുടെ നന്മ കൊതിച്ചിടുന്നു അവര്‍ -
        നന്മതന്‍ ദീപം ദീപം തെളിച്ചിടുന്നു;
നല്ല ശീലങ്ങള്‍ വളര്‍ത്തിടേണം നമ്മള്‍-- ------------
        നല്ലവരായി വളര്‍ന്നിടേണം 
പാട്ടും ചിരിയും കളികളുമായി 
        ജീവിതം ഉത്സവം ആക്കിടേണം
നല്ലതു പോലെ പഠിച്ചിടേണം നമ്മള്‍---- ----
        നാളെയീ നാടിന്‍ വിളക്കാകണം.

ഡും ഡും പപ്പടം

ഡും ഡും പപ്പടം 
       കണ്ണുള്ള പപ്പടം 
കവിളുള്ള പപ്പടം
       താഴെ വീണാല്‍ ചട പട 
സദ്യയില്‍ ഒന്നാമന്‍
       അമ്മ കാച്ചിയ പപ്പടം  

ഒന്നാം കുന്നിന്മേല്‍ ഒന്നര കുന്നിന്മേല്‍

ഒന്നാം കുന്നിന്മേല്‍ ഒന്നര കുന്നിന്മേല്‍ 
        മുങ്ങി പോങ്ങിയപ്പോ താമര കണ്ടുലോ
താമര മുകളിലായ് മഞ്ഞുരുകുന്നു
        മഞ്ഞിനെ പിടിക്കാന്‍ ചാടടി തത്തമ്മേ  
രണ്ടാം കുന്നിന്മേല്‍ രണ്ടര കുന്നിന്മേല്‍
        മുങ്ങി പോങ്ങിയപ്പോ താമര കണ്ടുലോ
താമര മുകളിലായ് മഞ്ഞുരുകുന്നു 
         മഞ്ഞിനെ പിടിക്കാന്‍ ചാടടി തത്തമ്മേ 
(10 -10 1/2 വരെ ആവര്‍ത്തിക്കുക) 

ഡാന്‍സ്‌ ബേബി ഡാന്‍സ്‌ ബേബി

ഡാന്‍സ്‌ ബേബി ഡാന്‍സ്‌ ബേബി 
        കുട്ടയിലെന്താണ് ?
പച്ച മാങ്ങാ പഴുത്ത മാങ്ങാ 
         പൈസക്ക് രണ്ടെണ്ണം 
വാങ്ങിച്ചോ മോളെ വാങ്ങിച്ചോ മോളെ 
          വിശക്കുമ്പോ തിന്നാലോ
വേണ്ട മമ്മി വേണ്ട മമ്മി 
           വിശക്കുമ്പോ തിന്നണ്ടാ  

മാവേലി മന്നന്‍ വരുന്ന നാളില്‍

മാവേലി മന്നന്‍ വരുന്ന നാളില്‍ 
        മാമലനാടിന്ന്‌ പൊന്നോണം     
 പൂക്കളിറുക്കണം പൂക്കളം തീര്‍ക്കണം 
       അത്തം പത്തിനു തിരുവോണം 
ഉയരത്തിലാടാന്‍ ഉഞ്ഞാല് കെട്ടണം 
       ഓണ പാട്ടുകള്‍ ഈണത്തില്‍ പാടേണം
തുമ്പി തുള്ളണം കുമമിയടിക്കണം
      അത്തം പത്തിന്‌ തിരുവോണം 
പച്ചടി കിച്ചടി സാമ്പാറ്
      പരിപ്പ് പപ്പടം ഉപ്പേരി 
അടയും പടയും പായസവും 
      ഓണ സദ്യ ഒരുക്കേണം  

കീയോം കീയോം പാടി നടക്കും( രശ്മി പ്ലേ സ്കൂള്‍))) ))))

കീയോം  കീയോം പാടി നടക്കും
      കോഴി കുഞ്ഞുങ്ങള്‍
ചറപറ ചറ പറ പാടി നടക്കും 
      കൊഴികുഞ്ഞുങ്ങള്‍ 
കൊക്കര കൊക്കര കോഴിയമ്മ 
      കൊക്കി വരുന്നല്ലോ 
പരുന്തു പാച്ചന്‍ കണ്ടോ കണ്ടോ 
      പാറി നടന്നല്ലോ 

2012, ഫെബ്രുവരി 4, ശനിയാഴ്‌ച

പാപ്പാ തിന്നും ഞം ഞം (രശ്മി പ്ലേ സ്കൂള്‍)) )))))))

പാപ്പാ തിന്നും ഞം ഞം
      പായസമുണ്ടേ ഞം ഞം ഞം
കണ്ടാലോടിയൊളിച്ചീടും
      കണ്ടന്‍ പൂച്ച ഒരു കൊതിയന്‍ .

ഒന്നാം നാള്‍ ഉല്ലാസ യാത്രപോയപ്പോള്‍

        ഒന്നാം നാള്‍ ഉല്ലാസ യാത്രപോയപ്പോള്‍ 
ഒരു കുഞ്ഞാറ്റ കിളിയെ ഞങ്ങള്‍ കണ്ടേ 
         രണ്ടാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍ 
രണ്ടു ജണ്ട് മല്ലി ഒരു കുഞ്ഞാറ്റ കിളിയെ ഞങ്ങള്‍ കണ്ടേ
         മുന്നാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍ 
മൂന്നു മുക്കുറ്റി (മുല്ലപ്പൂ) 2  ജണ്ട് മല്ലി 1  കുഞ്ഞാറ്റ കിളിയെ ഞങ്ങള്‍ കണ്ടേ 
         നാലാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍ 
നാല് നാരങ്ങ 3 മുക്കുറ്റി 2  ജണ്ടുമല്ലി 1 കുഞ്ഞാറ്റ കിളിയെ ഞങ്ങള്‍ കണ്ടേ
          അഞ്ചാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍ 
അഞ്ചുമഞ്ചാടി4നാരങ്ങ3മുക്കുറ്റി2ചെണ്ടുമല്ലി1കുഞ്ഞാറ്റകിളിയെഞങ്ങള്കണ്ടേ
         ആറാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍ 
ആറ് താറാവ് 5മഞ്ചാടി4നാരങ്ങ3മുക്കുറ്റി2ചെണ്ടുമല്ലി 1 ഞങ്ങള്‍ കണ്ടേ
         ഏഴാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍ 
ഏഴ് ഏലക്കാ6താറാ5മഞ്ചാ4നാര3മുല്ലപ്പു2ചെണ്ട്മല്ലി1കുഞ്ഞാറ്റ ഞങ്ങള്‍ കണ്ടേ
          എട്ടാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍ 
എട്ടു മിട്ടായി7ഏലക്കാ6താറാ5മഞ്ചാ4നാരങ്ങ3മുല്ലപ്പു2ചെണ്ട്1കു ഞങ്ങള്‍ കണ്ടേ  
          ഒമ്പതാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍ 
ഒമ്പതാമ്പല്‍പൂ8മി7ഏല6താറാ5മഞ്ചാ4നാര3മുല്ല2ചെണ്ട്1കു ഞങ്ങള്‍ കണ്ടേ 
          പത്താം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍ 
പത്തു മത്തങ്ങാ9ആമ്പല്‍പൂ8മി7ഏല6താറാ5മഞ്ചാ4നാര3മുല്ല2ചെണ്ട്1കു ഞങ്ങള്‍ കണ്ടേ 




ചെപ്പോ ചെപ്പോ കണ്ണാടി ചെപ്പു കുടുക്കെലെന്തുണ്ട്?

 ചെപ്പോ ചെപ്പോ കണ്ണാടി
 ചെപ്പു കുടുക്കെലെന്തുണ്ട്?
ഉണ്ണി ക്കുണ്ണാന്‍ ചോറുണ്ട് ,
അമ്മാവന്‍ വന്നേ ഉണ്ണാവൂ,
അമ്മായി വന്നേ വിളമ്പാവൂ,
അച്ഛന്‍  വന്നേ ഉറങ്ങാവു. 
  
തപ്പു കൊട്ടുണ്ണി തപ്പു കൊട്ട് 
        അപ്പം തിന്നാന്‍ തപ്പുകൊട്ട്‌ 
ആടയുടുക്കാന്‍ തപ്പുകൊട്ട്‌ 
       ആറ്റില്‍ കുളിക്കാന്‍ തപ്പുകൊട്ട് 
പോറ്റിയെ തൊഴാന്‍ തപ്പു കൊട്ട് 
       തപ്പുകൊട്ടുണ്ണി തപ്പുകൊട്ട്‌ ....

തപ്പോ തപ്പോ തപ്പാണി തപ്പുകുടുക്കേലെന്തുണ്ട്‌

തപ്പോ തപ്പോ തപ്പാണി 
തപ്പു കുടുക്കേലെന്തുണ്ട്‌?
നാഴിയരി പഴയരി ചോറുണ്ട്!
 നരേണന്‍ വച്ച കറിയുണ്ട് !
 നങ്ങേലി കാച്ചിയ  മോരുണ്ട്‌!
അച്ഛന്‍ വന്നേ ഉണ്ണാവൂ 
അമ്മാവന്‍ വന്നേ ഉറങ്ങാവു 

ഇന്ത്യ എന്‍റെ രാജ്യം എന്‍റെ സ്വന്തം രാജ്യം

ഇന്ത്യ  എന്‍റെ രാജ്യം
       എന്‍റെ സ്വന്തം രാജ്യം 
ഇന്ത്യ എന്‍റെ ജീവനേക്കാള്‍ 
        ജീവനായ രാജ്യം
അമ്മയായ നാടേ 
       നന്മയായ നാടേ 
മക്കള്‍ ഞങ്ങള്‍ സേവനത്താല്‍
       സ്വര്‍ഗ്ഗ മാക്കും നിന്നെ  

തള്ളക്കോഴി മുട്ടയിട്ടു കൊത്തിവിരിഞ്ഞു

 തള്ളക്കോഴി മുട്ടയിട്ടു കൊത്തിവിരിഞ്ഞു 
           ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് കുഞ്ഞുങ്ങള്‍  
കറുത്തതുണ്ട്, വെളുത്തതുണ്ട്, പുള്ളിയുമുണ്ട്; 
           വാലുമില്ല, ചിറകുമില്ല, കാലു രണ്ടുണ്ട് 
പാററയേയും പുഴുവിനെയും കൊത്തി വിഴുങ്ങും 
           അമ്മയുടെ ചിറകിനുള്ളില്‍ കുഞ്ഞുറങ്ങീടും
ആഹാ !കുഞ്ഞുറങ്ങീടും !

എന്‍റെ വിദ്യാലയം ( തിങ്കളും താരങ്ങളും) കവി: ശ്രീ ഒളപ്പമണ്ണ സുബ്രഹ്മണ്യ നമ്പൂതിരിപ്പാട്

'' തിങ്കളും താരങ്ങളും 
         തൂവെള്ളി കതിര്‍ ചിന്നും 
തുങ്കമാം വാനിന്‍ ചോട്ടില്‍ 
         ആണെന്‍റെ വിദ്യാലയം 
ഇന്നലെ കണ്ണീര്‍ വാര്‍ത്തു
         കരഞ്ഞീടിന വാനം 
ഇന്നിത ചിരിയ്ക്കുന്നു  
         പാലൊളി ചിതറുന്നു! 
മുള്‍ച്ചെടി തലപ്പിലും 
         പ്പുഞ്ചി രി വിരിയാറു,
ണ്ടച്ചെറു പൂന്തോപ്പിലെ
         പനിനീരുരക്കുന്നു!
 മധുവിന്‍ മത്താല്‍ പാറി
         മൂളുന്നു മധുപങ്ങള്‍
 മധുരമ്മിജ്ജീവിതം
         ചെറുതാണെന്നാകിലും!
 ആരല്ലെന്‍ ഗുരു നാഥര്‍,
         ആരല്ലെന്‍ ഗുരു നാഥര്‍,
 പാരിതി ലെല്ലാമെന്നെ,
          പഠിപ്പിക്കുന്നുണ്ടെന്തോ!''  

(ശ്രീ ഒളപ്പമണ്ണ സുബ്രഹ്മണ്യ നമ്പൂതിരിപ്പാട്)


റാകിപ്പറക്കുന്ന ചെമ്പരുന്തേ

റാകിപ്പറക്കുന്ന ചെമ്പരുന്തേ 
    നീയുണ്ടോ മാമാങ്ക വേല കണ്ടു
വേലയും കണ്ടു വിള ക്കും കണ്ടു 
    കടലില്‍ ത്തിര കണ്ടു കപ്പല്‍ കണ്ടു  


കൊച്ചു  കുഞ്ഞിന്ട അച്ഛനൊരു 
പട്ടു വാ ങാ ന്‍ പോയി, 
കൊച്ചിയിലെ കോച്ചഴിയില്‍ 
 തോണി മുങ്ങിപ്പോയി. 
കണ്ടിരുന്ന ചെമ്പരുന്ത്
റാഞ്ചിക്കൊണ്ടുപോയി.
തെക്കു തെക്കു തൈ മടലില്‍ 
കൊണ്ട്ുച്ചെന്നു വെച്ചു.
കൊത്തി കൊത്തി തിന്നും നേരം 
   കൊക്കൊടിഞ്ഞു പോയി ......





2 * കൊ ച്ചു   കുഞ്ഞി ന്ടെ അച്ഛനൊരു 
             കച്ചവാങ്ങാന്‍ പോയി 
     കോഴി ക്കോട്ടേ കടവില്‍ വന്നപ്പോ  
             തോണി മുങ്ങി പോയി
കണ്ടിരുന്ന ചെമ്പരുന്ത് 
             റാഞ്ചി കൊണ്ടു പോയി 
തെക്കു തെക്ക്‌ തൈ മടലേല്‍ 
             കൊണ്ട് വച്ച്‌ തിന്നു 
  

കുഞ്ചിയമ്മക്കഞ്ചു മക്കളാണേ

കുഞ്ചിയമ്മക്കഞ്ചു  മക്കളാണേ-
   യഞ്ചാമനോമനക്കുഞ്ചുവാണേ
പഞ്ചാരവിറ്റു നടന്നു കുഞ്ചു
   പഞ്ചാര കുഞ്ചുന്നു പേരു വന്നു
വഞ്ചിയില്‍ പഞ്ചാര ചാക്കു വച്ചു
   തുഞ്ചത്തിരുന്നു തുഴഞ്ഞു കുഞ്ചു 
പഞ്ചാര തിന്നു മടുത്തു കുഞ്ചു
   ഇഞ്ചി കടിച്ചു രസിച്ചു കുഞ്ചു
കുഞ്ചിയമ്മക്കഞ്ചു  മക്കളാണേ-
   യഞ്ചാമന്‍ പഞ്ചാരക്കുഞ്ചുവാണേ 
  

പാത്തു പതുങ്ങി പമ്മി നടക്കും കുഞ്ഞി കുഴിമടിയന്‍(((( (((((

പാത്തു പതുങ്ങി പമ്മി നടക്കും 
     കുഞ്ഞി കുഴിമടിയന്‍
ആമ ച്ചേട്ടനും ഓട്ടക്കാരന്‍ മുയലും കൂട്ടുകാര്‍
      ഒരു നാ ള വര്‍ രണ്ടു  പേരും പന്തയം വച്ചു
ഓട്ട പന്തയം വച്ചു
      ഇഴയുന്നൊരാമയും പായുന്നൊരു വെണ്‍മുയലും 
ഇതില്‍ നിന്നും ആരാരിവര്‍ സമ്മാനം നേടും 
      ഒരു പോള കണ്ണടയ്ക്കാം ഒന്നുറങ്ങീടാം 
മുയലങ്ങനെ ചിന്തിച്ചു കുറേ നേരമുറങ്ങി പ്പോയി
      അതിനുള്ളില്‍ ആമചേട്ടന്‍ സമ്മാനം നേടി   


മൂളുന്ന വണ്ടേ മുരളുന്ന വണ്ടേ

മൂളുന്ന വണ്ടേ 
     മുരളുന്ന വണ്ടേ 
താമര ചോലയില്‍ 
     തേനുണ്ടോ വണ്ടേ

കൊച്ചു പൂച്ച കുഞ്ഞിനൊരു കൊച്ചമിളി പറ്റി

കൊച്ചു പൂച്ച കുഞ്ഞിനൊരു 
        കൊച്ചമിളി പറ്റി,
കാച്ചി വെച്ച ചൂടു പാലില്‍ 
        ഓടി ച്ചെന്നു   നക്കി ,
കൊച്ചു   നാവ് പൊള്ളിയപ്പോ 
         പാവം പൂച്ച കേണൂ
ങ്ങ്യാവൂ  ങ്ങ്യാവൂ ങ്ങ്യാവൂ :(


2012, ഫെബ്രുവരി 3, വെള്ളിയാഴ്‌ച

ഒന്നാനാം കുന്നിന്‍മേല്‍ ഓരടി കുന്നിന്‍മേല്‍

''ഒന്നാനാം കുന്നിന്‍മേല്‍
        ഓരടി കുന്നിന്‍മേല്‍
ഒരായിരം കിളി കൂടു വച്ചു
        കൂട്ടിന്നിളം കിളി 
കുഞ്ഞാറ്റ കിളി 
        താനീരുന്നാടുന്ന പൊന്നോല''.

പ്രാവെ പ്രാവെ പോകരുതേ

''പ്രാവെ  പ്രാവെ പോകരുതേ
      വാ വാ കൂട്ടിനകത്താക്കാം 
പാലും പഴവും പോരെങ്കില്‍ 
      ചോറും കറിയും ഞാന്‍ നല്‍കാം''
കൊള്ളാം കുഞ്ഞേ നിന്നിഷ്ടം
      തള്ളാന്‍ പാടില്ലെന്നാലും 
ഞാനങ്ങോട്ടേക്കില്ലിപ്പോള്‍
      മാനം നോക്കി സഞ്ചാരം(മാനം നോക്കി പോകുന്നു)''

കാക്ക കറുമ്പി നോക്കണ്ട

''കാക്ക കറുമ്പി  നോക്കണ്ട
       തേങ്ങ പൂള് നിനക്കല്ല ,
ചാഞ്ഞും ചെരിഞ്ഞുംനോക്കണ്ട, 
       തഞ്ചം മേലില് പററുല,
അങേലമ്മിണി ഇന്നാളില്‍,
       തന്നോരപ്പം തിന്നുമ്പോ ,
മുഴുവനും കൊത്തി പറിച്ചില്ലേ! 
      മുറിയാറായെന്ടെ കുഞ്ഞി ക്കൈ!''

ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം (പന്തളം കേരളവര്മ്മ )

ദൈവമേ കൈതൊഴാം  കേള്‍ക്കുമാറാകണം
     പാവമാമെന്നെ നീ കാക്കുമാറാകണം
എന്നുള്ളില്‍ ഭക്തിയുണ്ടാകുമാറാകണം  
     നിന്നെ ഞാനെന്നുമേ കാണുമാറാകണം
നേര്‍വഴിക്കെന്നെ നീ കോണ്ടുപോയീടണം
     നേര്‍വരും സങ്കടം ഭസ്മമാക്കീടണം  
ദുഷ്ട സംസര്‍ഗം വരാതെയാക്കീടണം 
       ശിഷ്ടരായുള്ളവര്‍ തോഴരായീടണം  
നല്ല കാര്യങ്ങളില്‍ പ്രേമമുണ്ടാകണം
       കൃത്യങ്ങള്‍ ചെയ്യുവാന്‍ ശ്രദ്ധയുണ്ടാകണം 
സത്യം പറഞ്ഞിടാന്‍ ശക്തിയുണ്ടാകണം  .........   




''കാക്കേ കാക്കേ കുടെവിടെ?

''കാക്കേ കാക്കേ കുടെവിടെ? 
     കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ ?
കുഞ്ഞിനു തീറ്റി  കൊടുക്കാഞ്ഞാല്‍ 
     കുഞ്ഞു കിടന്നു കരയില്ലേ?''

''കുഞ്ഞേ കുഞ്ഞേ നീ തരുമോ 
     നിന്നുടെ കയ്യിലെ നെയ്യപ്പം''

''ഇല്ല്യ തരില്ല്യ നെയ്യപ്പം.
അയ്യോ  കാക്കേ പറ്റിച്ചോ!''




കുഞ്ഞേ കുഞ്ഞേ ഉണരൂ നീ

കുഞ്ഞേ കുഞ്ഞേ ഉണരൂ നീ 
    കുഞ്ഞി കണ്ണു തുറക്കു നീ 
നേരം പുലരും നേരത്ത് 
    നീയി മട്ടു കിടന്നാലോ 
ഓമല്‍ പല്ലുകള്‍തേയ്ക്കണ്ടെ 
     ഓമന മുഖവുംകഴുകേണ്ടേ
നീരാട്ടാടാന്‍ പോകേണ്ടേ 
     നീല പുമുടി കെട്ടണ്ടേ?
അച്ഛന്‍ തന്നൊരുടുപ്പിട്ട്
     അമ്മ തൊടീ യ്ക്കും പൊട്ടിട്ട്
നെഴ്‌സറി ക്ലാസില് പോകണ്ടേ ?
      നെഴ്‌സറി ഗാനം പാടണ്ടേ ............


  

മാടത്തക്കിളി മാടത്തക്കിളി

''മാടത്തക്കിളി  മാടത്തക്കിളി
പാടത്തെന്ത് വിശേഷം ? ചൊല്ലുക
പാടത്തെന്ത് വിശേഷം?''
''പാടത്തെല്ലാം   വിത്തു വിതച്ചു 
പയ്യെ ചുണ്ടും കീറി മുളച്ചു
ഒരു മഴ കിട്ടാഞ്ഞുഴറും ഞാറി
ന്നോമല്‍ പീലി കരി ഞ്ഞു
മാടത്തക്കിളി  മാടത്തക്കിളി
മാനത്തെന്തു വിശേഷം ? ചൊല്ലുക 
മാനത്തെന്തു വിശേഷം ?''
''മാനത്തില്ലൊരു  കാര്‍നിഴ ലെന്നാ 
ലേനത്തില്‍ കാറ്റൂതുന്നു 
കാറ്റിന്‍ പിറകെ ചിറകുവിരുത്തി 
ക്കാര്‍നിരയെത്തി പെയ്താലോ,
ആ മഴ കൊത്തീട്ടൊന്നു ചിനയ്ക്കുകി- 
ലാമണി ഞാറു തഴയ്ക്കുലോ'' 
''മാടത്തക്കിളി  മാടത്തക്കിളി
മാടത്തിന്‍ കഥയെന്തോ ചൊല്ലുക 
 മാടത്തിന്‍ കഥയെന്തോ ?''
''തെങ്ങിന്‍ പോടാംമെന്‍മാടത്തില്‍
ഭംഗിയില്‍ മുട്ടകള്‍ ഞാനിട്ടു 
മുട്ടവിരിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്കിനി  
വിട്ടൊഴിയാത്ത വിശപ്പല്ലോ''
പുല്‍ പോന്തുകളെ  കൊണ്ട് കൊടുക്കണ-
മപ്പോള്‍ മാനം കനിയായ്കില്‍'' 
''പുല്ലും ഞാറും പുല്‍പോന്തുകളും 
നെല്ലും നമ്മള്‍ക്കുണ്ടാമോ ?''

ഒന്നാനാം കൊച്ചു തുമ്പി

''ഒന്നാനാം കൊച്ചു തുമ്പി  
      എന്ടെ കൂടെ  പോരുമോ നീ ?''


''നിന്ടെ കൂടെ പോന്നാലോ,
       എന്തെല്ലാം തരുമെനിക്ക്?''

''കളിപ്പാനോ കളം തരുവേന്‍ 
       കുളിപ്പാനോ കുളം തരുവേന്‍
ഇട്ടിരിപ്പാന്‍ പൊന്‍ തടുക്ക്‌ 
       ഇട്ടുണ്ണാന്‍ പൊന്‍തളിക 
കൈ കഴുകാന്‍ വെള്ളിക്കിണ്ടി 
       കൈ തോര്‍ത്താന്‍ പുള്ളി പട്ട്
ഒന്നാനാം കൊച്ചു തുമ്പി
       എന്ടെ കൂടെ പോരുമോ നീ ''