2016, ഓഗസ്റ്റ് 13, ശനിയാഴ്‌ച

പൂമ്പാറ്റേ കൊച്ചു പൂമ്പാറ്റേ

പൂമ്പാറ്റേ കൊച്ചു പൂമ്പാറ്റേ
പൂവിലിരിയ്ക്കണ പൂമ്പാറ്റേ
നാടുചുറ്റണ പൂമ്പാറ്റേ നീ
ഓടി വരണേ പൂങ്കരളേ
നാടുചുറ്റണ പൂമ്പാറ്റേ നീ
ഓടി വരണേ പൂങ്കരളേ
പാലു തരാം ഞാൻ
വാ... വാ...
തേനും തരാം ഞാൻ 
വാ... വാ ... 
പാലു തരാം ഞാൻ 
തേനും തരാം ഞാൻ
പവിഴ ചുണ്ടിലൊരുമ്മ തരാം
പവിഴ ചുണ്ടിലൊരുമ്മ തരാം

2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

മുറ്റത്തുണ്ടൊരു തേൻ മാവ്

മുറ്റത്തുണ്ടൊരു തേൻ മാവ്
മുത്തശ്സൻ നട്ടൊരു തേൻമാവ്
മുത്തുകുടയുള്ള തേന്മാവ്
മുട്ടി വളരുന്ന തേന്മാവ്
മാമ്പഴമുണ്ടെ കൊമ്പത്ത്
മാണി ക്ക മുണ്ടെ കൊമ്പത്ത്
നിങ്ങടെ യെല്ലാം ചുണ്ടത്ത് എങ്ങനെ വന്നീ തേൻ തുള്ളി
കേറി പറിക്കാനും പറ്റില്ല ചാടി പറിക്കാനും പറ്റില്ല
കാറ്റിൻടെ  കയ്യൊന്ന്തൊട്ടെങ്കിൽ
 ഞെട്ടെററ് മാമ്പഴം വീണേനെ

നല്ലോലക്കിളി

നല്ലോലക്കിളി ചൊല്ലീ ഞാനൊരു കല്യാണത്തിനു പോകുന്നു
ഇഞ്ചി കാട്ടിലെ മാടത്ത കിളി കെഞ്ചീ ഞാനും പോരട്ടേ 
അമ്മയോടൊന്നും ചോദിക്കാതെ ചുമ്മാ വന്നാൽ തെറ്റല്ലേ
മാടത്തക്കിളി ചോദിച്ചപ്പോൾ നല്ലോലക്കിളി കളിയാക്കി
ഒത്തിരിദൂരം ചെന്നപ്പോൾ ഒരു വൃക്ഷം കണ്ടൂ മാടത്താ
ഇവിടെയിരിക്കാം ക്ഷീണം തീർക്കാം ഒത്തിരി ചൊല്ലി മാടത്ത
വെടികൊണ്ടയ്യോ വീണത്‌ കഷ്ടം മാടത്തക്കിളി താഴോട്ട്‌
അമ്മയെയാരും നിന്ദിക്കരുത് അപകടമാണേ



കൊച്ചീന്നൊരു കാക്കവന്നു

കൊച്ചീന്നൊരു  കാക്കവന്നു
മൈലാഞ്ചി കൂടുവെച്ചു
നല്ലോരു പാട്ടു പാടി
കാ കാ കാ
എച്ചിലെല്ലാം കൊത്തി തിന്ന്
മുററ മെല്ലാം വൃത്തി യാക്കി
നല്ലോരു പാട്ടു പാടി
കാ കാ കാ

2013, ഓഗസ്റ്റ് 1, വ്യാഴാഴ്‌ച

ആന

നെറ്റി പട്ടം  നല്ലതു കെട്ടി കൊമ്പനാന വരുന്നുണ്ടേ
കാതുകളാട്ടി തുമ്പി ചുരുട്ടി കുന്നു പോലെ വരുന്നുണ്ടേ
കാട്ടിലെയാന കാട്ടാന
 കാടുകുലുക്കും കാട്ടാന
നാട്ടിലെയാന നാട്ടാന
 തടിപിടിക്കും നാട്ടാന 
കുഴിയിലെയാന കുഴിയാന
 കുഴിമടിയൻ  ചെറു കുഴിയാന


2012, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

ഞാന്‍ നട്ടൊരു ചക്കര മാവിന്‍

ഞാന്‍ നട്ടൊരു ചക്കര മാവിന്‍
 ഞാലിക്കൊരു പൂങ്കുല വന്നേ
ആരെല്ലാം പോരുന്നുണ്ട്
ആ പൂവിന്‍ ചന്തം കാണാന്‍
ആരെല്ലാം പോരുന്നുണ്ട്
ആ പൂവിന്‍ ചന്തം കാണാന്‍
കാലത്തേ പാട്ടുകള്‍പാടി
പൂതോറും കയറിയിറങ്ങി
തേനുണ്ണും ചെറു തുമ്പികളെ
ഞാനങ്ങനെ നോക്കി രസിക്കും
തേനുണ്ണും ചെറു തുമ്പികളെ
ഞാനങ്ങനെ നോക്കിയിരിക്കും 

2012, ഒക്‌ടോബർ 6, ശനിയാഴ്‌ച